മന്ത്ര അഡൈ്വസറി ബോർഡ് ചെയർമാനായി വിനോദ് കെയാർക്കെ

SEPTEMBER 30, 2026, 1:58 PM

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) അഡൈ്വസറി ബോർഡ് ചെയർമാനായി പ്രമുഖ അഭിഭാഷകനും സാമൂഹികസാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് കെയാർക്കെയെ നിയമിച്ചു.

സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇന്ത്യയിലും ന്യൂയോർക്കിലും നിയമബിരുദവും നേടിയ വിനോദ് കെയാർക്കെ, കോട്ടയം ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിലേറെയായി ന്യൂയോർക്കിൽ അറ്റോർണിയായി സേവനമനുഷ്ഠിച്ചു വരുന്നു.

അമേരിക്കൻ മലയാളി സംഘടനാരംഗത്ത് ദീർഘകാല പ്രവർത്തനപരിചയമുള്ള അദ്ദേഹം ഫൊക്കാന ജനറൽ സെക്രട്ടറി, ട്രസ്റ്റി ബോർഡ് സെക്രട്ടറി, കെ.എച്ച്.എൻ.എ ജോയിന്റ് സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ട്രഷറർ, മന്ത്ര ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ ചുമതലകളും മഹിമയിൽ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ട്രഷററും നാസാവിലെ വൈസ്‌മെൻസ് ക്ലബ് സെക്രട്ടറിയുമാണ്.

നിയമരംഗത്തെയും സംഘടനാ പ്രവർത്തനങ്ങളിലെയും ദീർഘകാല അനുഭവസമ്പത്തുള്ള വിനോദ് കെയാർക്കെയുടെ സേവനം മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പറഞ്ഞു. മന്ത്രയുടെ വരാനിരിക്കുന്ന ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ ഒരുക്കങ്ങൾ പരോഗമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സംഘടനാ പരിചയവും നേതൃത്വവും ടീമിന് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രയുടെ ഗ്ലോബൽ ഹിന്ദു കൺവെൻഷൻ 'ശാക്തേയം 2027' ജൂലൈ 2 മുതൽ 5 വരെ കണക്റ്റിക്കട്ടിൽ നടക്കും. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam