പത്തനംതിട്ട: ശബരിമലയിലെ ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.
ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർനടപടികളുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു.
ഇയാളുടെ മൊബൈൽഫോണിൽനിന്നാണ് വിവരങ്ങൾ ചോർന്നത്. സുതാര്യത ഉറപ്പാക്കാനാണ് ഇ-ലേലം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതാണ് അട്ടിമറിച്ചത്.
ശബരിമല തീർഥാടന കാലത്ത് 110 കടകൾ നടത്താനുള്ള ലേലത്തിൽ ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ചോർന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവരം ചോർന്നതോടെ ടെൻഡറും തുടർന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലവും റദ്ദാക്കിയിരുന്നു.
ശബരിമലയിലെ ലോഹ ആക്രികൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
