മുംബൈ: അജിത് പവാറിന്റെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം ഭാര്യ സുനേത്ര പവാർ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.
സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രഫുൽ പട്ടേൽ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ) വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെ, മന്ത്രി ഛഗൻ ഭുജ്ബൽ എന്നിവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
നാളെ സത്യ പ്രതിജ്ഞയുണ്ടാകുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
അജിത് പവാറിന്റെ നിര്യാണത്തോടെ ഒഴിവുവന്ന ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ, ധനകാര്യം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയും ഏറ്റെടുത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
