സി ജെ റോയ്ക്ക് ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്ന് സഹോദരന്‍ സി ജെ ബാബു

JANUARY 30, 2026, 9:36 AM

 കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്ക്ക് ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്ന് സഹോദരന്‍ സി ജെ ബാബു. 

 കേരളത്തില്‍ നിന്നുളള ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദും സംഘവുമാണ് റെയ്ഡ് നടത്തിയതെന്നും വലിയ സമ്മര്‍ദമുണ്ടെന്ന് റോയ് ഇന്ന് തന്നോട് പറഞ്ഞെന്നും ബാബു പറഞ്ഞു.  നിരന്തരമായി റെയ്ഡ് നടന്നിരുന്നുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഉത്തരം പറയണമെന്നും ബാബു പറഞ്ഞു.

'കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍കം ടാക്‌സിന്റെ സമ്മര്‍ദം റോയ്ക്ക് ഉണ്ടായിരുന്നു. ഡിസംബര്‍ മൂന്നിന് ഇന്‍കം ടാക്‌സ് വന്നിരുന്നു. നാലഞ്ച് ദിവസം അവര്‍ പരിശോധന നടത്തി. ജനുവരി 28-നും വന്നു. കേരളത്തില്‍ നിന്നുളള ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ കൃഷ്ണപ്രസാദും സംഘവുമാണ് വന്നത്.

vachakam
vachakam
vachakam

അവര്‍ എന്ത് ബുദ്ധിമുട്ടാണ് അവന് ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല. ഉത്തരം നല്‍കേണ്ടത് അവരാണ്. ഇന്‍കം ടാക്‌സിന്റെ ബുദ്ധിമുട്ടിക്കല്‍ കൂടുതലാണെന്ന് റോയ് നിരവധി തവണ പറഞ്ഞിരുന്നു.

ഇന്ന് രാവിലെ 11 മണിയ്ക്ക് കൂടി എന്നെ വിളിച്ചിരുന്നു. ഇന്‍കം ടാക്‌സുകാര്‍ എപ്പോഴാണ് പോകുന്നതെന്ന് അറിയില്ലെന്നും ഞാന്‍ എപ്പോഴാണ് വരുന്നതെന്നും ചോദിച്ചു. അവന്‍ നാല് ദിവസമായി സമ്മര്‍ദത്തിലായിരുന്നു. ഞാന്‍ സമാധാനപ്പെടുത്തിയതാണ്. പക്ഷെ അവന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. എനിക്ക് എന്റെ സഹോദരനെ നഷ്ടമായി. അത്രതന്നെ. എന്റെ അനിയനാണ് റോയ്': ബാബു പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam