തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഒ.ജെ. ജനീഷിനെ അറസ്റ്റുചെയ്തു 

JANUARY 30, 2026, 3:00 AM

തൃശ്ശൂർ: സ്വർണക്കൊള്ളയടക്കം വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വൻ സംഘർഷം.അൻപതോളം പ്രവർത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്.സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ അടക്കം പോലീസ് അറസ്റ്റുചെയ്തു.

സ്റ്റേഷനിൽ പോലീസും ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഉന്തും വാക്കേറ്റവുമുണ്ടായി.മാർച്ചിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമമുണ്ടായതോടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ സംഘർഷം കനക്കുകയും പോലീസ് ജലപീരങ്കിയടക്കം ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam