കോഴിക്കോട്: തിരുവനന്തപുരം- കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ.
ദില്ലിയിൽ ആർആർടിഎസ് കൊണ്ടു വന്നത് താനാണ്. സർക്കാറിൻ്റെ പുതിയ പദ്ധതി ആത്ഭുതം ഉണ്ടാക്കി. ആർആർടിഎസ് സാങ്കേതികമായി പ്രായോഗികമല്ല. അതിവേഗ റെയിൽ കേന്ദ്ര പദ്ധതിയാണ് ഇതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രശ്നം. ആർആർടിഎസ് പദ്ധതി പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണ്.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയിൽ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട് പോകും. രണ്ട് പദ്ധതികളും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്. അതിവേഗ റെയിൽവേക്ക് 135 കിലോമീറ്റർ വേഗത കിട്ടും.
സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാറിൻ്റെ സഹായം വേണം. ഇതിൻ്റെ നടപടികൾ ആകുമ്പോൾ ആരാണ് ഉണ്ടാവുക എന്ന് അറിയില്ല. ആർആർടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാർക്ക് സമയനഷ്ടം വരും. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
