വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താൻ ഓൺലൈൻ അപേക്ഷകളിൽ ഓപ്ഷനില്ലാതിരുന്ന പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായത്.
വിദേശത്ത് ജനിച്ചവർക്ക് ഇനി ഓഫ്‌ലൈൻ വഴി നാട്ടിലുള്ള ബന്ധുക്കൾ മുഖേന ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമിൽ ഇന്ത്യക്ക് പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യത്തിന്റെ പേരും രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.
ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ERONET, BLO ആപ്പ് എന്നിവയിൽ വിദേശ രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താൻ സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
ഇതുവരെ ഫോം ആറ് എ വഴി 1.37 ലക്ഷത്തിലധികം പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങൾ (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ എറോനെറ്റ് ( ERONET ) സൈറ്റ് നേരത്തേ സജ്ജമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
