കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസിന് നേരെ മദ്യപസംഘത്തിൻ്റെ കയ്യേറ്റം.പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമം ഉണ്ടായത്.കൊട്ടാരക്കര കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ രാജേഷ്, ഡ്രൈവർ നിക്സൺ എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണവുമായി ബന്ധപ്പെട്ട് വെങ്കിടേഷ്, മനീഷ് എന്നിവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.അതേസമയം, ലോക്കപ്പിനുള്ളിലും പ്രതി അസഭ്യവർഷം തുടർന്നു.വെങ്കിടേഷ് പൊലീസിനെ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികൾ മദ്യപിച്ചു വാഹനമോടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്നാണ് എഫ്ഐആർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
