തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയ്ക്ക് മുന്നിൽ വെച്ച് ഭാര്യയെ കുത്താൻ ശ്രമിച്ച് ഭർത്താവ്.
മണനാക്ക് സ്വദേശി മുഹമ്മദ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
മുഹമ്മദ് ഖാനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
മുഹമ്മദ് ഖാനും ഭാര്യ അഞ്ജുവും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞു തീർക്കാൻ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
സംസാരത്തിനിടെ പ്രകോപിതനായ മുഹമ്മദ് ഖാൻ ഭാര്യയെ കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
