കാരുണ്യ പദ്ധതിയോടുള്ള സർക്കാർ സമീപനം  കെ.എം.മാണിയോടുള്ള വിരോധം: കെ.സുധാകരൻ എംപി

JULY 8, 2024, 1:32 PM

തിരുവനന്തപുരം: കെ.എം മാണി സാറിനോടുള്ള വിരോധമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ  എൽഡിഎഫ് സർക്കാർ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരളകോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ  ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

ഉമ്മൻചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സർക്കാർ തുടർച്ചയായി കാട്ടുന്ന അവഗണന.  ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സർക്കാർ വരുത്തിയ കുടിശ്ശിക 1,255 കോടിയിലധികമായി.

ഉമ്മൻചാണ്ടി സർക്കാർ ആവിഷ്‌കരിച്ചതും കെ.എം.മാണി ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നതുമായ കാരുണ്യ പദ്ധതിക്ക്  കുറച്ചുനാളുകളായി കുടിശ്ശിക പെരുകുന്നതിനാൽ പല ആശുപത്രികളിലും സാധാരണക്കാർക്കുള്ള സൗജന്യ ചികിത്സയെന്നത് ബാലികേറാമലയായി.ചികിത്സാ ചെലവിന്റെ 20 ശതമാനം കഴിച്ചുള്ള തുക രോഗിതന്നെ കണ്ടെത്തേണ്ട ഗതികേടാണ്. ദരിദ്രരായ 62000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതം പേറുന്നത്. 

vachakam
vachakam
vachakam

കാരുണ്യ പദ്ധതിക്ക്  ഉമ്മൻചാണ്ടി സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതിൽ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെയ്ക്കുകയും ചെയ്തു. എന്നാൽ ഇടതുസർക്കാർ അധികാരത്തിൽ വന്നത് മുതൽ മുൻവൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്.

മറ്റുചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി മാണിസാറിന് ഉൾപ്പെടെ ഏറെ ജനപ്രീതി നേടിക്കൊടുത്ത ഈ പദ്ധതിയെ ഇല്ലായ്മ ചെയ്തിട്ടും കേരള കോൺഗ്രസ് (എം) നിശബ്ദതപാലിക്കുന്നത് ദുരൂഹമാണ്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സർക്കാർ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു. 

എൽഡിഎഫിൽ എത്തിയത് മുതൽ കേരള കോൺഗ്രസ് (എം) എന്ന പാർട്ടിയോട് സിപിഎമ്മിനും സിപി ഐയ്ക്കും ചിറ്റമ്മനയമാണുള്ളത്. ചില നേതാക്കളുടെ ക്ഷണം സ്വീകരിച്ച് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസിനെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവർത്തകർ വേണ്ട രീതിയിൽ സ്വീകരിച്ചിട്ടില്ലെന്ന് വേണം സമീപകാലത്തെ അവരുടെ തിരഞ്ഞെടുപ്പുകളിലെ തോൽവി വിലയിരുത്തുമ്പോൾ മനസിലാക്കാൻ. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൽ തോമസ് ചാഴികാടനെ പരസ്യമായി വിമർശിച്ചതും തുടർന്നുള്ള അദ്ദേഹത്തിന്റെ പരാജയവും ഇപ്പോൾ കാരുണ്യ പദ്ധതിയോട് സർക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോൾ എൽഡിഎഫിൽ കേരള കോൺഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ.സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam