കോട്ടയം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കല്‍ വി.ടി രമേശിന്റെ മകള്‍ അബിദ പാര്‍വതിയാണ് (18) മരിച്ചത്. തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയായിരുന്നു.
പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍ നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. സാധനങ്ങള്‍ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് കയറാന്‍ പോകുന്നതിനിടെ വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.
കോട്ടയം ചന്തക്കവലയില്‍ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിദയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ നിഷ. സഹോദരി: അബിജ. അബിദയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്