ന്യൂയോര്‍ക്ക്: കാപിറ്റോള്‍ മന്ദിരത്തിലെ ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. എയ്ഡന്‍ മേസ്-ചെറോപ്സ്‌കി എന്ന യു.എസ് സെനറ്റ് ഓഫീസര്‍ക്കാണ് ജോലി നഷ്ടമായത്.
അതേസമയം ബോറടിച്ചതിനാലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഒമ്പത് മണിക്കൂറാണ് ജോലിയെന്നും ബോറടിച്ചതിനാല്‍ അത് മാറ്റാനാണ് ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും എയ്ഡന്‍ പ്രതികരിച്ചു. എന്നാല്‍ സെനറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഒട്ടേറെപേരുണ്ടെന്നും അവരെ അറിയാമെന്നും എയ്ഡന്‍ തുറന്നടിച്ചു.
മറ്റൊരു പുരുഷനുമായാണ് എയ്ഡന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നാണ് സൂചന. ഇതിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചിരുന്നു. അത് ഒരു ഗ്രൂപ്പ് ചാറ്റിനിടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാളെ പുറത്താക്കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കുറ്റം ചെയ്തതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്