തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു.
തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
താന്‍ ഇതുവരെ സിപിഐഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് - സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
'ബിജെപി എന്റെ ഇഷ്ടമാണ്. രാവിലെ വരെ സിപിഐഎം ആയിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ ഉള്ളതുപോലെ പ്രവര്‍ത്തിക്കും. പെട്ടി എടുപ്പുക്കാര്‍ക്ക് അവസരം കൊടുക്കുന്നതായി സിപിഐഎം സംഘടന മാറി', ഗോകുല്‍ പറഞ്ഞു. 2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.
തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച് ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന് സംഘടനയില്‍ നിന്ന് ഗോകുലിനെ പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്