ഡോളറിനെതിരെ നില മെച്ചപ്പെടുത്തി രൂപ; ഓഹരി വിപണിക്ക് കനത്ത തിരിച്ചടി

MAY 22, 2025, 8:53 AM

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് കനത്ത തിരിച്ചടി. ബി എസ് ഇ സെൻസെക്സ് 800 പോയിന്‍റ് വരെയും എന്‍ എസ് ഇ നിഫ്റ്റി 230 പോയിന്‍റ് വരെയുമാണ് ഇന്ന് ഇടിഞ്ഞത്. 

വ്യാപാരം തുടങ്ങി 15 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് രണ്ടര ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. നിഫ്റ്റി ഐ ടിയിലും ബാങ്ക് നിഫ്റ്റിയിലുമാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. 

ഐ ടി സൂചിക ഒന്നര ശതമാനത്തോളം ഇടിഞ്ഞു.എച്ച് സി എല്‍ ടെക് ഇന്‍ഫോസിസ് ടെക് മഹീന്ദ്ര എന്നിവ രണ്ടു ശതമാനാണ് ഇടിഞ്ഞത്. 

vachakam
vachakam
vachakam

അമേരിക്കന്‍ സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

ഇതിനിടെ ഡോളറിനെതിരെ രൂപ നില അൽപ്പം മെച്ചെടുത്തി. 5 പൈസ കൂടി ഒരുഡോളറിന് 85 രൂപ 68 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam