കാശ്മീർ : പഹല്‍ഗാം ഭീകരാക്രമണത്തിന് 22 മിനുട്ട് കൊണ്ട് ഓപറേഷന്‍ സിന്ദൂറിലൂടെ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജസ്ഥാനിലെ ബിക്കാനിറില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്ദൂരത്തെ അവര്‍ വെടിമരുന്നാക്കിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ശത്രുക്കള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഞരമ്പുകളില്‍ തിളയ്ക്കുന്നത് രക്തമല്ല, സിന്ദൂരമാണ് എന്നും മോദി പറഞ്ഞു.'സര്‍ക്കാര്‍ മൂന്ന് സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഓപറേഷന്‍ സിന്ദൂറിലൂടെ 22 മിനുട്ട് കൊണ്ട് മറുപടി നല്‍കി. 9 സൈനിക കേന്ദ്രങ്ങള്‍ നമ്മള്‍ ആക്രമിച്ചു,' മോദി പറഞ്ഞു.
പാകിസ്ഥാനെ തുറന്നുകാണിക്കാന്‍ പ്രതിനിധി സംഘം ലോകം മുഴുവന്‍ പോകുന്നു. അവരുടെ ഒളിഞ്ഞു തെളിഞ്ഞുമുള്ള കളികളൊന്നും ഇനി നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്