ബെംഗളൂരു: മലപ്പുറം കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് സമ്മതിച്ച് നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ് അധികൃതർ.
വേനൽക്കാലത്താണ് ഈ റോഡിൻറെ ഫൗണ്ടേഷൻ പണികൾ നടന്നതെന്നും ആർഇ വാൾ തകർന്ന് വീണ 250 മീറ്റർ ഭാഗത്ത് ഡിസൈൻ പാളിച്ച വന്നിട്ടുണ്ടെന്നും കെഎൻആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ജലന്ധർ റെഡ്ഡി പറഞ്ഞു.
ആർഇ,ആർസിസി വാളുകൾക്ക് ഉറപ്പ് ഉണ്ടാകുമെന്നതായിരുന്നു പ്രാഥമിക പഠനത്തിൽ തെളിഞ്ഞത്. താഴെയുള്ള മണ്ണ് ഉറപ്പിക്കാനായി വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. എന്നിട്ടും വീഴ്ചയുണ്ടായി എന്നത് അംഗീകരിക്കുന്നു.
ആർഇ വാളിന് താഴെയുള്ള മണ്ണ് വേനൽക്കാലത്ത് പെയ്ത കനത്ത മഴയിൽ കുതിർന്നു. അത് കൂടുതൽ വെള്ളം വലിച്ചെടുത്തെന്നും ഇത് അരികിലെ മതിലിൻമേൽ സമ്മർദ്ദം ചെലുത്തിയിരിക്കാമെന്നും ജലന്ധർ റെഡ്ഡി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്