ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ മുൻ പ്രസിഡന്റ് ജോർജി വർഗീസ്

MAY 22, 2025, 11:51 AM

അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനായ  'ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക' (ഫൊക്കാന)യുടെ 'ഭാഷയ്‌ക്കൊരു ഡോളർ ' പുരസ്‌കാരത്തിന് നേതൃത്വം നൽകാൻ മുൻ പ്രസിഡന്റ് ജോജി വർഗീസിനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും പ്രസിഡന്റ് സജിമോൻ ആന്റണിയും അറിയിച്ചു.

കേരളാ സംസ്ഥാനത്തെ സർവകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി പ്രബന്ധത്തിനു കേരള സർവകലാശാലയും ഫൊക്കാനയുമായി ചേർന്ന് നൽകുന്ന അവാർഡ് ആണ്  ഭാഷയ്‌ക്കൊരു ഡോളർ. നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയേയും സംസ്‌കാരത്തേയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉൾക്കൊണ്ടാണ് ഫോക്കാന ഭാഷയ്‌ക്കൊരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളാ സർവകലാശാലയാണ് ഈ അവാർഡ് നിർണ്ണയത്തിന് നേതൃത്വം നൽകുന്നത്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.

ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി വലിയ ഒരു പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ്. വർഷങ്ങളായി ഇന്നും ഇതു മുടങ്ങാതെ കേരളാ യൂണിവേഴ്‌സിറ്റിയാണ് ഇതിന്റെ നേതൃത്വം നൽകുന്നതും അവാർഡിന് അർഹരായവരെ അനൗൺസ് ചെയ്യുന്നതും.  മലയാള സാഹിത്യമേഖലയിൽ ഏറെ അറിയപ്പെടുന്ന ഒരു പ്രോഗ്രാം ആണ് ഭാഷക്ക് ഒരു ഡോളർ.    

vachakam
vachakam
vachakam

ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെയാണ്, അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫൊക്കാനയ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബന്ധവും  ഫൊക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്. ഫൊക്കാന മലയാള സാഹിത്യത്തിന് അതുല്യമായ സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന സംഘടനയാണ്.

ഫൊക്കാന അഭിമാനപൂർവം ഇന്നലകളിൽ അവതരിപ്പിച്ച ഒരു നല്ല നേതാവ് ജോർജി വർഗീസ്. സൗമ്യനായ ഒരു നേതാവ്. ഭാഷക്ക് ഒരു ഡോളർ ജനകീയമാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. ഫൊക്കാനയുടെ മുഖപത്രമായ 'ഫൊക്കാന റ്റുഡേ'യ്ക്കു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത ജോർജി വർഗീസ് ഫൊക്കാനയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഏത് പദവികൾ ഏറ്റെടുത്താലും നൂറു ശതമാനനവും ആത്മാർത്ഥതയോട് പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, തിരുവല്ല മാർ തോമാ കോളേജിൽ നിന്നും ബി.എസ്.സി ബിരുദത്തിനു ശേഷം എം.എസ്. ഡബ്യുന് ഇൻഡോർ യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തുമ്പോൾ ഇൻഡോർ യൂണിവേഴ്‌സിറ്റിയുടെ കോളേജ് യൂണിയൻ  സെക്രട്ടറി ആയതു വലിയ തെരഞ്ഞെടുപ്പിനെ നേരിട്ട് കൊണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് കൂടിയാണ് അദ്ദേഹം.

vachakam
vachakam
vachakam

മൾട്ടിനാഷണൽ കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്സ് ഫീൽഡിന്റെ ലേബർ ഓഫീസർ ആയി ജോലി നോക്കുമ്പോൾ നിർണായകമായ പല തൊഴിൽ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ നേതൃത്വം നൽകി. കവിയുർ വൈ.എം.സി.എ സെക്രട്ടറിയും, പല പ്രാദേശിക വൈ.എം.സി.എകളെ കോർത്തിണക്കിയ സബ് റീജണൽ വൈ.എം.സി.എയുടെ ചെയർമാനായും സേവനം ചെയ്തു.

ഒ.ഐ.സി.സി ഫ്‌ളോറിഡ ചാപ്ടറിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്. മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ കൗൺസിൽ മെംബർ ആയും പ്രവർത്തിച്ച അദ്ദേഹം സൗത്ത് ഫ്‌ളോറിഡ ചർച്ച് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കൗണ്ടി ഹ്യൂമൻ സർവീസസിലെ സീനിയർ മാനേജറായി ജോലി ചെയ്യുന്നു.

ജോർജി വർഗീസ്  വഹിച്ച പദവികൾ എല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു പ്രവർത്തനത്തിലൂടെ അമേരിക്കൻ മലയാളികളുടെയും ഫൊക്കാനക്കാരുടെയും മനസ്സ് കവർന്ന് എടുക്കാൻ കഴിഞിട്ടുണ്ട്. ജോർജി വർഗീസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഫൊക്കാനയുടെ പ്രവർത്തനം അടിമുടി മാറ്റുകയും ഫൊക്കാനയെ ജനകിയമാക്കുകയും, ചരിത്രപരമായ ഫൊക്കാന ഫ്‌ളോറിഡ കൺവെൻഷന്റെ ചുക്കാൻ പിടിക്കുകയും ചെയ്തു.  അമേരിക്കയിലെയും കാനഡയിലെയും മിക്ക അസോസിയേഷനുകളുമായി നേരിട്ടു ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ്. ഭാര്യ ഡോ. ഷീല വർഗീസ്.

vachakam
vachakam
vachakam

മലയാളത്തിലെ വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് നാപ്പാക്കിയ ഭാഷക്ക് ഒരു ഡോളർ ഇന്ന് അത് മലയാള ഭാഷയുടെ ഒരു തിലകക്കുറിയായി മാറിയിരിക്കുന്നു എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

പ്രശസ്തരായ എഴുത്തുകാരേയും വളർന്നു വരുന്ന സാഹിത്യകാരന്മാരെയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുക എന്നത് ഫൊക്കാനയുടെ പ്രധമ ലക്ഷ്യമാണ്. ഭാഷക്ക് ഒരു ഡോളർ പോലുള്ള പദ്ധതികൾ ഫൊക്കാനയുടെ മുഖമുദ്രയാണ്.

മലയാളത്തെയും, മലയാള സാഹിത്യത്തെയും ഫൊക്കാനയോളം സ്‌നേഹിക്കുകയും തലോടുകയും ചെയ്ത ഒരു പ്രവാസി സംഘടനയും ഇല്ല എന്ന് തന്നെ പറയാം. ഈ അവാർഡിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ജോർജി വർഗീസിന് ട്രസ്റ്റീ ബോർഡിന്റെ എല്ലാ ആശംസകളും നേരുന്നതായി    ട്രസ്റ്റീ ബോർഡ് ചെയർ ജോജി വർഗീസ്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, മാമ്മൻ സി. ജേക്കബ്, ലീല മാരേട്ട്, തോമസ് തോമസ്, ജെയ്ബു മാത്യു, ടോണി കല്ലുവാങ്കൽ എന്നിവർ അറിയിച്ചു.

ശീകുമാർ ഉണ്ണിത്താൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam