കൊല്ലം: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കൊല്ലം ഓയൂർ മൈലോട് രണ്ട് വയോധികർക്ക് പരിക്കേറ്റു.
മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെയാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. നിലത്ത് വീണ വയോധികയുടെ കണ്ണിന് പരിക്കേറ്റു.
കാലിനും കൈക്കും കടിയേറ്റു.നാട്ടുകാർ ഓടിക്കൂടിയതോടെ നായ്ക്കൾ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓടി രക്ഷപ്പെട്ട തെരുവുനായ്ക്കൾ വഴിയിലൂടെ നടന്നുപോയ രാജേന്ദ്രൻ ഉണ്ണിത്താനെയും ആക്രമിച്ചു.
നിലത്ത് വീണ ഇയാളുടെ തലയിലും നെറ്റിയിലും, തുടയിലും കടിയേറ്റു.നാട്ടുകാർ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു ചികിത്സ നൽകി.
വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിൻറെ നടുക്കം വിട്ടുമാറും മുൻപാണ് വീണ്ടും തെരുവ് നായ ആക്രമണമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്