ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട അഞ്ച് കൊടും ഭീകരരുടെ വിശദ വിവരങ്ങൾ പുറത്ത്

MAY 10, 2025, 4:52 AM

ഡൽഹി: പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്ത്.  ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. . 

 ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾ‌പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മെയ് 7നാണ് പാകിസ്ഥാനിൽ ഇന്ത്യ ഓപ്പറേഷൻ‌ സിന്ദൂർ നടപ്പാക്കിയത്. 

മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, മുദാസർ ഖാദിയാൻ ഖാസ് ( ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ), ഹാഫിസ് മുഹമ്മദ് ജമീൽ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബ നേതാവ് മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാൻ‌ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 

vachakam
vachakam
vachakam

പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരം നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam