ഷിക്കാഗോ: അമേരിക്കൻ കോൺഗ്രസ്മാൻ ജോനാഥൻ ജാക്‌സൺ ഏഷ്യാനെറ്റ് ന്യൂസിന്റെ അലൻ ജോർജിന് മീഡിയാ എക്‌സലെൻസ് അവാർഡു സമ്മാനിച്ചു.
അലന്റെ മീഡിയാ ഫീൽഡിലും വീഡിയോ എടുക്കുന്നതിലും ഉള്ള അറിവിനെ പ്രകീർത്തിച്ചാണ് കോൺഗ്രസ്മാൻ അവാർഡ് നൽകിയത്.
ഏഷ്യൻ അമേരിക്കൻസ് ബഹുമുഖ പ്രതിഭകളെ ആദരിക്കുന്ന ഒരു സ്‌പെഷ്യൽ ചടങ്ങിൽ വച്ചാണ് അലക്‌സിന് ഈ പുരസ്‌കാരം നൽകിയത്.
2016 മുതൽ ഏഷ്യാനെറ്റ് ന്യൂസ്ടീമിൽ അംഗമായി പ്രവർത്തിക്കുന്ന അലൻ ഷിക്കാഗോ ലാൻഡിൽ നിന്നുള്ള എല്ലാ പരിപാടികളും സ്വന്തമായി പങ്കെടുത്തു ചാനലിനു സമർപ്പിക്കുന്നു.
അലന്റെ കൃത്യനിഷ്ഠതയും ഫീൽഡിലുള്ള അവഗാഹമായ അറിവും ഉപരി ലാളിത്യവും അലനെ എല്ലാവർക്കും സ്വീകാര്യനാക്കുന്നു എന്നും ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ നേതൃത്വം നൽകുന്ന ഡോ. കൃഷ്ണ കിഷോർ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്