ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി 'മദേഴ്സ് നേഴ്സസ് 'ദിനം മെയ് 3 നു ആഘോഷിച്ചു. ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10 നു മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം പറഞ്ഞു.
ഡോ. നാൻസി തോമസ്(പിഎച്ച്.ഡി, എം.എ, ബി.എ., എൽപിസിഎസ്, ഇഎംഡിആർ),ഡോ. വിജി ജോർജ് (ഡിഎൻപി, എം.എ., ആർഎൻസിഐഎൻസി, എൻഇഎബിസി),എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഉഷ നായരുടെ കവിത, ദീപ സണ്ണിയുടെ ഗാനം, ദേവിക വിനുവിന്റെ ഡാൻസ്, സൻസ്ക്രെതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് ആൻഡ് ലേഡീസ് ഡാൻസ് ,കവിത രാജപ്പൻ എന്നിവർ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ പ്രശംസ നേടി.
അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഡാളസ് ഫോട്ടവര്ത്തു മെട്രോപ്ലെക്സിൽ നിന്നും നിരവധി പേർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നതായി ജെയ്സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ)?തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി),എന്നിവർ അറിയിച്ചു. മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവര്ക്കും ഉച്ച ഭക്ഷണവും സംഘാടകർ ക്രമീകരിച്ചിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്