ഇടുക്കി: പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും.
ഇടുക്കി ചെറുതോണിയിൽ പടമുഖം ചെരുവിൽ വീട്ടിൽ ബേബിയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.
തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തിട്ടുണ്ട്.
2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ആൾതാമസമില്ലാത്ത വീടിന്റെ പിൻഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം പൊലീസിൽ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്