ഡൽഹി: പാക് സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമെന്നും സൈന്യം വ്യക്തമാക്കി. വ്യോമ താവളം ആക്രമിച്ചെന്നതുൾപ്പെടെ പാകിസ്താൻ നുണപ്രചാരണങ്ങൾക്ക് ദൃശ്യങ്ങളിലൂടെ ഇന്ത്യ മറുപടി നൽകി.
അതേസമയം നിയന്ത്രണ രേഖയിലും അതിർത്തിയിലും ശ്രീനഗർ മുതൽ നല്യ വരെ 26 ഇടത്ത് പാകിസ്താൻ ആക്രമണം നടത്തി.
ഉധംപൂർ, പഠാൻകോട്ട്, ആധംപൂർ, ഭുജ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായി. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളിൽ അതിവേഗ മിസൈൽ പ്രയോഗിച്ചു. ഇന്ത്യ തിരിച്ചടിച്ചത് പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണെന്നും നൂഖാൻ, മുരിത്, റഫീഖി, ഉൾപ്പെടെയുള്ള പാർക്ക് എയർ ബേസുകൾ ഇന്ത്യ ആക്രമിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാക് സൈനിക താവളങ്ങൾക്ക് നേർക്ക് തിരിച്ചടിച്ചു.
മസ്രൂർ, സിയാൽകോട്ട് എന്നീ വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. പാകിസ്താൻ വ്യാപകമായി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ സൈനിക താവളങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും തകർത്തതായി വാർത്തകൾ പരത്തുന്നു.
ആധംപൂരിൽ എസ് 400 സിസ്റ്റം തകർത്തതായും സിർസയിലേയും ഉധംപൂരിലെയും വ്യോമപാതകൾ തകർത്തതായും നഗോർദയിലെ ബ്രഹ്മോസ് ബേസ്,ഛണ്ഡീഗഡിലെ ആയുധപ്പുര തുടങ്ങിയവ തകർത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. എന്നാൽ ഇതെല്ലാം പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളാണെന്ന് ദൃശ്യങ്ങൾ സഹിതം ഇന്ത്യ മറുപടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്