കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
ഏകദേശം 45 വയസ്സ് തോന്നിക്കുള്ള ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി ഒന്‍പതോടെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
വലത് കണ്‍പുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്