വത്തിക്കാൻ : മനുഷ്യരാശി നേരിടുന്ന ഏറ്റവും നിർണായകമായ പ്രശ്നം കൃത്രിമബുദ്ധിയെന്ന് ആഗോള കത്തോലിക്കാ ശ്രേണിയുടെ പുതിയ തലവനായി സ്ഥാനമേറ്റെടുത്ത പോപ്പ് ലിയോ പതിനാലാമൻ.
അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ചില പ്രധാന ആശയങ്ങൾ പിന്തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇതിനിടെ, മാര്‍പ്പാപ്പ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ സൂചനയായി, ലിയോ മാര്‍പാപ്പ റോമിന് തെക്ക് പ്രത്യേക പ്രാധാന്യമുള്ള സങ്കേതം സന്ദര്‍ശിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാഡ്രെ ഡെല്‍ ബ്യൂണ്‍ കോണ്‍സിഗ്ലിയോ എന്ന സങ്കേതത്തിലേയ്ക്കായിരുന്നു ലിയോ മാര്‍പാപ്പയുടെ സന്ദര്‍ശനം. അഗസ്റ്റീനിയന്‍ സന്യാസിമാര്‍ കൈകാര്യം ചെയ്യുന്ന ഈ സങ്കേതം പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്.
മുന്‍ പോപ്പ് ലിയോ 1900 കളുടെ തുടക്കത്തില്‍ ഇതിനെ ഒരു മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുകയും അടുത്തുള്ള കോണ്‍വെന്റ് വികസിപ്പിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്