ചങ്ങനാശേരി: വീട്ടമ്മയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാലയും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ കൊച്ചുമകളുടെ ഭർത്താവ് അടക്കം മൂന്നു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടമുറി ഒട്ടക്കാട് ഭാഗത്ത് തെക്കേതിൽ വീട്ടിൽ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു മോഷണം.
കുഞ്ഞമ്മയുടെ കൊച്ചുമകളുടെ ഭർത്താവായ ഒട്ടക്കാട് പുതുപ്പറമ്പിൽ അബീഷ് പി.സാജൻ, കോട്ടമുറി ചിറയിൽ വീട്ടിൽ മോനു അനിൽ, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്.
അബീഷിനോട് മോനു പണം കടമായി ചോദിച്ചിരുന്നു. കയ്യിൽ പണമില്ലാത്തതുകൊണ്ട് അബീഷാണ് മോഷണം നടത്താമെന്ന് പറഞ്ഞത്. കുഞ്ഞമ്മയുടെ വീട്ടിൽ മോഷണം നടത്താമെന്ന പറഞ്ഞ അബീഷ് തന്നെ തിരിച്ചറിയുമെന്ന് കരുതി മോഷണത്തിന് പോയില്ല. മോനുവാണ് അബീഷിന്റെ നിർദ്ദേശപ്രകാരം എല്ലാം ചെയ്തത്.
വീട്ടിലെത്തിയ മോനു കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാലയും ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്