ഷൊർണ്ണൂർ: എംഡിഎംഎ കേസിൽ റിമാൻഡ് ചെയ്ത രണ്ട് യുവാക്കളെ പൊലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് യുവാക്കളെ വിട്ടയച്ചത്.
ഒറ്റപ്പാലം വട്ടംകണ്ടത്തിൽ നജീം (28), ആറങ്ങോട്ടുകര കോഴിക്കോട്ടിൽ ഷമീർ (41) എന്നിവരെ വിട്ടയച്ചത്.
ഏപ്രിൽ ഒൻപതിനാണ് കൊച്ചിൻ പാലത്തിന് സമീപത്ത് നിന്നും നജീമിനെയും ഷമീറിനെയും പൊലീസ് പിടികൂടുന്നത്.
ഇവരിൽ നിന്നും എംഡിഎംഎയ്ക്ക് സമാനമായ ഒരു ഗ്രാം പൊടിയും തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. നജീം ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നും പൊലീസ് പറയുന്നു.
എന്നാൽ ലാബ് പരിശോധനാ ഫലം വന്നതിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് വ്യക്തമായതോടെ ഇവരെ മോചിപ്പിക്കാൻ പൊലീസ് കോടതിയിൽ കത്ത് നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്