തൃക്കൊടിത്താനം: മാതൃവേദി പിതൃവേദി തൃക്കൊടിത്താനം ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പായിപ്പാട് പുതുജീവനിൽ വച്ച് നേഴ്‌സസ് ദിനം ആഘോഷിച്ചു. ഫൊറോന ഡയറക്ടർ ഫാ. ചെറിയാൻ കക്കുഴി ഉദ്ഘാടനം ചെയ്ത് നേഴ്‌സുമ്മാരായ സിൽമോൻ ചാക്കോ, എമി ഷനൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് സിബിച്ചൻ മുക്കാടൻ അദ്ദൃക്ഷത വഹിച്ചു. പുതുജീവൻ ഡയറക്ടർ ഫാ.ജോമോൻ കടപ്രാക്കുന്നേൽ ആമുഖ സന്ദേശം നൽകി. അതിരൂപത പിതൃവേദി മുൻ സെക്രട്ടറി ജോഷി കൊല്ലാപുരം, മാതൃവേദി ഫൊറോന പ്രസിഡന്റ് ജോളി തോമസ്, ഭാരവാഹികളായ
മോളി സിബി, ജോളി തോമസ്, രാജു ആന്റണി, ജോസഫ് തോമസ്, ജോയി ചക്കാല, ബസി സിബി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്