തിരുവനന്തപുരം : നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ. ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ്കോടതി ജഡ്ജി കെ വിഷ്ണുനാളെ പ്രഖ്യാപിക്കും.
2017 ഏപ്രിൽ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലകളും നന്ദൻകോടുള്ള വീടിനുള്ളിൽ വച്ച് ആയിരുന്നു.
നന്ദൻകോട് ബയിൻസ് കോമ്പൗണ്ടിൽ താമസിച്ചിരുന്ന റിട്ടയേർഡ് പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മം, മകൾ കാരോൾ, അന്ധയായ ആന്റി ലളിതാ ജീൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം- പത്മ ദമ്പതികളുടെ മകനാണ് പ്രതി.
അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.താൻ നിർമ്മിച്ച വീഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചു കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്ക ത്തെയും സഹോദരി കാ രോളിനെയും അമ്മയെ കൊന്നപോലെ തലയ്ക്കു പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിക്കുകയും ചെയ്തു.
വീട്ടിൽ ഉണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി.
അടുത്ത ദിവസം രാത്രിയാണ് കേഡൽ ആന്റി ലളിതയെ കൊലപ്പെടുത്തിയത്.അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്നു കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒ ളിപ്പിക്കുകയും ചെയ്തു.
ലളിതയെ കാണാതായതോടെ ജോലിക്കാരി കേഡലിനോട് അവരെ തിരക്കി. രാത്രി അമ്മയും അച്ഛനും സഹോദരിയുംതിരികെ വന്നെന്നും ആന്റിയെ കൂടി വിളിച്ചുകൊണ്ട് വീണ്ടും ടൂർ പോയിരിക്കുകയാണ് എന്നു മാ യിരുന്നു മറുപടി.
അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളം തന്നെ കേഡൽ എല്ലാവരോടും പറഞ്ഞു. കൊലപാതക വിവരം പുറത്ത് അറിഞ്ഞതുമില്ല.
കൊലകൾ നടത്തിയതിന്റെ അടുത്ത ദിവസം മൃതദേഹങ്ങൾ കത്തിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. ഈ ശ്രമത്തിൽ ഇയാൾക്ക് നിസ്സാര പൊള്ളലേറ്റു.
അടുത്തദിവസം രാത്രി മൃതദേഹങ്ങൾ വീണ്ടും കത്തിക്കാൻ കേഡല്‍ നടത്തിയ ശ്രമമാണ് രക്തം മരവിപ്പിക്കുന്ന ഈ കൊലപാതകങ്ങൾ വെളിയിൽ വരാൻ കാരണം. തീ ആളിപ്പടരുന്നത് കണ്ടു അയൽക്കാർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീ നിയന്ത്രണാധീ തമായതോടെ സ്ഥലംവിട്ട പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. പിന്നീട് അയാൾ തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പോലീസിന്റെ പിടിയിലാവുകയായിരുന്നു.
മ്യൂസിയം സിഐ യും ഇപ്പോൾ സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുമായ ജെ കെ ദിനിൽ ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടരന്വേഷണം അന്നത്തെ കണ്ടോൺമെന്റ് എ സി യും ഇപ്പോൾ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുമായ കെ ഇ ബൈജുവിന് നൽകി. അദ്ദേഹമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐജിയുമായ സ്പർജൻ കുമാർ, അന്നത്തെ ദക്ഷിണ മേഖല ഐജിയും ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു അന്വേഷണം. സി ഐ സുനിൽ,എസ് ഐ സന്ധ്യകുമാർ, സീനിയർ സി പി ഒ മാരായ മണികണ്ഠൻ, രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്