ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ടീം വോയ്‌സ് ഓഫ് ഫോമായുടെ സാരഥി ബിജു തോണിക്കടവിലിനെ എൻഡോഴ്‌സ് ചെയ്തു

MAY 23, 2026, 8:36 AM

ഫ്‌ളോറിഡ: അമേരിക്കൻ മലയാളി കൂട്ടായ്മകളുടെ അരങ്ങുകളിൽ ചെണ്ടമേളത്തിന്റെ താളലയ നാദവിസ്മയം തീർക്കുന്ന ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡ, ഫോമായുടെ 2026'28 ഭരണസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന ബിജു തോണിക്കടവിലിനെ ഐകകണ്‌ഠ്യേന എൻഡോഴ്‌സ് ചെയ്തു. വർഷങ്ങളായി ഫോമായുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് പ്രതിഛായയുള്ള സംഘാടകനെന്ന ഖ്യാതി നേടിയ ബിജു തോണിക്കടവിലിന്റെ പ്രതിബദ്ധതയും ഉൾക്കാഴ്ചയും മാതൃകാപരമാണെന്ന് ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റും സി.ഇ.ഒയുമായ മോഹൻ നാരായൺ പറഞ്ഞു.

പൊതുപ്രവർത്തനത്തിന്റെ അനുഭവസമ്പത്ത് ഏറെയുള്ള ബിജു തോണിക്കടവിലിനെ ഫോമായുടെ പ്രസിഡന്റായി തിരഞ്ഞടുക്കുന്നത് മലയാളി സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് കളമൊരുക്കുമെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി തങ്ങൾ പ്രാർത്ഥനാപൂർണമായ പിന്തുണ നൽകുന്നുവെന്നും ശ്രുതിലയമേളം ഓഫ് ഫ്‌ളോറിഡയുടെ സെക്രട്ടറി ഗോപനാഥ് നായർ, ട്രഷറർ ദീപക് വാസുദേവൻ, റെജിൻ രവീന്ദ്രൻ (ജാക്‌സൺവിൽ സെക്രട്ടറി), ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, ട്രഷറർ സുരേഷ് മഠത്തിൽ, ജോയിന്റ് ട്രഷറർ പി.കെ പദ്മകുമാർ, വെസ്റ്റ് പാം ബീച്ച് സെക്രട്ടറി ജിയോ ജെയിംസ്, ജോയിന്റ് സെക്രട്ടറി വിഷ്ണു മഹേഷ്, ട്രഷറർ അജി തോമസ് എന്നിവർ വ്യക്തമാക്കി.

ഫോമായ്ക്ക് സാമ്പത്തിക അച്ചടക്കമുണ്ടാക്കിക്കൊടുത്ത ട്രഷററായ ബിജു തോണിക്കടവിൽ വിശാല ചിന്തയുള്ള നേതാവും ഏറ്റെടുക്കുന്ന ജോലികൾ മികവാർന്ന രീതിയിൽ സുതാര്യമായി പൂർത്തീകരിക്കുന്ന അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനുമാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി, നാറാണമൂഴി തോണിക്കടവിൽ റ്റി.എം തോമസിന്റെയും ഏലിയാമ്മയുടെയും മകനായ ബിജു തോണിക്കടവിൽ നാട്ടിലും കൃത്യമായ പൊതുജമ മധ്യത്തിലുണ്ടായിരുന്നു.

vachakam
vachakam
vachakam

യുവചേതന ആർട് ആന്റ് സ്‌പോർട് ക്ലബ് പ്രസിഡന്റായി സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട ബിജു യൂത്ത് കേൺഗ്രസ് നാറാണമൂഴി മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ഐ നാറാണമൂഴി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദൾ പത്തനംതിട്ട ജില്ലാ ട്രഷറർ, റാന്നി ബ്ലോക്ക് കോൺഗ്രസ് കോൺഗ്രസ് കമ്മിറ്റി മെമ്പർ, റാന്നി ബ്ലോക്ക് സേവാദൾ ചെയർമാൻ, നാറാണമൂഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, സമുദായ ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. നാറാണമൂഴി പഞ്ചായത്ത് തൊഴിലാളി യൂണിയനിലൂടെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും വ്യാപൃതനായി.

1997ൽ അമേരിക്കയിലെത്തിയ ബിജു തോണിക്കടവിൽ ഫ്‌ളോറിഡ പാംബീച്ച് മലയാളി അസോസിയേഷൻ ഓഡിറ്റർ, കമ്മിറ്റി മെമ്പർ, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഫോമായുടെ ആർ.സി.സി പ്രോജക്ടിന് മാതൃസംഘടനയിലൂടെ നല്ലൊരു സംഖ്യ സമാഹരിച്ച് നൽകി. ഫോമാ സൺഷൈൻ റീജിയൻ ചെയർമാൻ, ആർ.വി.പി, യൂത്ത് ഫെസ്റ്റിവൽ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച ബിജു ഫോമായുടെ വില്ലേജ് പ്രോജക്ടിന് തന്റെ റീജിയണിൽ നിന്ന് 7 വീടുകൾ നൽകി. അതിലൊന്ന് മാതൃ സംഘടനയുടെ വകയായിരുന്നു. സൺഷൈൻ റീജിയൻ ചെയർമാനും, ആർ.വി.പിയുമായിരുന്നു. ആർ.വി.പിയായിരിക്കെ സൺഷൈൻ റീജിയണിൽ ആരംഭിച്ച കൃഷിപാഠം ഏറെ ശ്രദ്ധിക്കപ്പെട്ടു.  കോവിഡ് കാലത്ത് ഹെൽപ്പ് ലൈൻ ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. സാന്ത്വന സംഗീതം കോ-ഓർഡിനേറ്ററായിരുന്നു.

മലയാള ഭാഷാ പഠനത്തിനായി ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്നുള്ള പരിപാടിയിൽ ഫോമായ്ക്കും മികച്ച സംഘാടകനായി  ബിജുവിനും അവാർഡ് ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമാണ് ബിജു തോണിക്കടവിൽ. പാംബീച്ച് കൗണ്ടി ഷെറീഫ് ഓഫീസിലാണ് ബിജുവും ഭാര്യ ജൂണാ തോമസും ജോലി ചെയ്യുന്നത്. സോണിയ തോമസ്, സജെ തോമസ് എന്നിവർ മക്കൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam