വെള്ളാപ്പള്ളിയെ വിമർശിച്ചു: ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപി പീരുമേട് യൂണിയന്റെ ആഹ്വാനം

JUNE 10, 2026, 12:33 AM

ഇടുക്കി: ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ  പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപി പീരുമേട് യൂണിയന്റെ ആഹ്വാനം. 

ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലുള്ള 'ഗുരുധർമ്മ പ്രചരണ സഭ' കട്ടപ്പനയിൽ ജൂൺ 12 മുതൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന ധ്യാന പരിപാടിയാണ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുണ്ടായ കോടതിവിധി സ്വാഗതം ചെയ്ത സ്വാമിയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എസ്എൻഡിപി പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി ബിനുവാണ്  നിർദേശം നൽകിയത്.  

vachakam
vachakam
vachakam

 പരിപാടിയുടെ പോസ്റ്ററുകളും മറ്റും അംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും നിർദേശമുണ്ട്. വാട്സ്ആപ്പ് ​ഗ്രൂപ്പ് വഴിയാണ് അം​ഗങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നപ്പോൾ അതിനെ പരസ്യമായി സ്വാഗതം ചെയ്ത ആളാണ് സച്ചിദാനന്ദ സ്വാമി. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇപ്പോൾ ബഹിഷ്കരണ ആഹ്വാനം ഉണ്ടായിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam