തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്.
തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് അനുകൂല വിദേശി മലയാളി കൂട്ടായ്മയാണ് ഇന്‍കാസ്.
ബിജു തനിക്കെതിരെ വ്യാപകമായി അപവാദ പ്രചരണം നടത്തുന്നതായും വിവാഹത്തില്‍ നിന്നും പിന്മാറാന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
പീഡനം, ലൈംഗിക അതിക്രമം, ലഹരി നല്കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്‍കാസ് യുഎഇ പ്രസിഡന്റ് സുനില്‍ അസീസിന് എതിരെയും യുവതി രംഗത്തെത്തി. സിഎ ബിജുവിനെ രക്ഷിക്കാന്‍ സുനില്‍ അസീസ് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
