പിണറായി വിജയന്‍റെ ജയന്തി ആശംസയിൽ 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന് പരാമർശം 

SEPTEMBER 4, 2026, 1:20 AM

 തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സിൽ വിമർശനങ്ങൾ നിറയുന്നു.

  ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്നും പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെയെന്നാണ് പിണറായി ഫെയ്സ് ബുക്കിൽ കുറിച്ചത്.

 പിന്നാലെ വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളുമായി കമൻറ് ബോക്സ് നിറഞ്ഞു. പോസ്റ്റിൽ ഉപയോഗിച്ച 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന പ്രയോഗത്തിനെതിരേയും, ഒപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മനംമാറ്റമാണെന്ന് പരിഹസിച്ചു. "സങ്കല്പം ആണെങ്കിൽ പിന്നെ എന്തിനാണ് ആശംസ?" എന്നാണ് ഒരാളുടെ കമൻറ്.  

vachakam
vachakam
vachakam

 ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ.

അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും ശ്രീകൃഷ്ണ ജയന്തി നമുക്ക് പ്രചോദനമാകട്ടെ.

vachakam
vachakam
vachakam

സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ സമൂഹത്തിനായുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam