കോട്ടയം: കൂറുമാറ്റ നിരോധന നിയമ പ്രകാരം യുഡിഎഫ് നല്കിയ പരാതിയിൽ പാലായിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്സണും നോട്ടീസ്.
ചെയര്‍പേഴ്സണ്‍ മായാ രാഹുലിനും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ആണ് നോട്ടീസ് നല്‍കിയിയിരിക്കുന്നത്.
യുഡിഎഫിന്റെ ഭാഗമായിരുന്ന ഇവര്‍ കൂറുമാറിയതോടെയാണ് പാലായില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്. 22 ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്പില് ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.
ജൂലൈ 21 നായിരുന്നു മുന്‍ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസം പാസായത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.
വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ചെയര്‍പേഴ്സന്റെ ഏകാധിപത്യ നടപടികള്‍ക്ക് വഴങ്ങാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
