തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകും

FEBRUARY 1, 2026, 4:48 AM

വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സി.യിലുള്ള സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.

ചോള കാലഘട്ടത്തിലെ 'ശിവ നടരാജൻ' (990 AD), 'സോമസ്‌കന്ദ' (12-ാം നൂറ്റാണ്ട്), വിജയനഗര കാലഘട്ടത്തിലെ 'സെന്റ് സുന്ദരർ വിത്ത് പരവൈ' (16-ാം നൂറ്റാണ്ട്) എന്നിവയാണിവ. 1956നും 1959നും ഇടയിൽ ഈ വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി ഫ്രഞ്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ രേഖകൾ സ്ഥിരീകരിച്ചു.

ഇതിൽ നടരാജ വിഗ്രഹം ഇന്ത്യയുടെ ഉടമസ്ഥതയിലാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം ദീർഘകാല വായ്പയടിസ്ഥാനത്തിൽ മ്യൂസിയത്തിൽ തന്നെ പ്രദർശനത്തിന് വെക്കും. 2002ൽ ന്യൂയോർക്കിലെ ഒരു ഗാലറിയിൽ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. എന്നാൽ ഇതിനായി വ്യാജ രേഖകളാണ് നൽകിയിരുന്നതെന്ന് മ്യൂസിയം അധികൃതർ കണ്ടെത്തി.

vachakam
vachakam
vachakam

സാംസ്‌കാരിക പൈതൃക വസ്തുക്കൾ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മ്യൂസിയം ഡയറക്ടർ ചേസ് എഫ്. റോബിൻസൺ പറഞ്ഞു. വിഗ്രഹങ്ങൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് മ്യൂസിയം പൂർത്തിയാക്കി വരികയാണ്.

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam