ഷിക്കാഗോ: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മഹാനടൻ മോഹൻലാലിനെ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട് നേരിട്ട് സന്ദർശിച്ച് അഭിനന്ദിച്ചു. എറണാകുളത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഈ ആദരവ് അറിയിച്ചത്.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജോസ് മണക്കാട്ട് വിശദീകരിക്കുകയും സംഘടനയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും മോഹൻലാലിന് കൈമാറുകയും ചെയ്തു.
ഷിക്കാഗോ മലയാളി സമൂഹത്തിന്റെ സ്‌നേഹവും അഭിമാനവും ഏറ്റുവാങ്ങിയ മോഹൻലാൽ, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിൽ മോഹൻലാൽ നാളിതു വരെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ ജോസ് മണക്കാട്ട് പ്രകീർത്തിക്കുകയും അദ്ദേഹത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്കയിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചതായി ജോസ് മണക്കാട്ട് അറിയിച്ചു. ഈ സൗഹൃദപരമായ കൂടിക്കാഴ്ച മലയാളി സമൂഹത്തിനും ചലച്ചിത്രലോകത്തിനും ഷിക്കാഗോ മലയാളി അസോസിയേഷനും ഒരുപോലെ അഭിമാനകരമായ ഒരു നിമിഷമായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന