ഐസിഇ നടപടികളിൽ മൗനം വെടിഞ്ഞ് ജോർജ്ജ് ഡബ്ല്യു ബുഷ് പ്രതികരിക്കണമെന്ന് ആവശ്യം

FEBRUARY 1, 2026, 3:58 AM

ന്യൂയോർക്ക് : അമേരിക്കയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിഷേധം ശക്തമാകുന്നു. നിലവിൽ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ബുഷ് മാത്രമാണ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തത്.

മിനിയാപൊളിസിൽ ജനുവരി 7ന് റെനീ ഗുഡും, ജനുവരി 24ന് നഴ്‌സായ അലക്‌സ് പ്രെറ്റിയും ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോ ബൈഡൻ എന്നിവർ ഐസിഇയുടെ നടപടികളെ ശക്തമായി അപലപിച്ചു. ഇത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒബാമ വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

2002ൽ ഐസിഇ ഉൾപ്പെടുന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് രൂപീകരിച്ചത് ബുഷ് ആയിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ അക്രമങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം നിർണ്ണായകമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

വെടിയേറ്റ അലക്‌സ് പ്രെറ്റി ഉദ്യോഗസ്ഥർക്ക് ഭീഷണിയായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, ഒബാമയുടെ പ്രസ്താവന വിഭജനമുണ്ടാക്കാനാണെന്ന് വൈറ്റ് ഹൗസ് വക്താവ് കുറ്റപ്പെടുത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam