പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികളിൽ വ്യാപക ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത് എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഹർജി.
നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി പേരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നുമാണ് ബംഗാൾ സർക്കാരിന്റെ നിലപാട്.
അതേസമയം, വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ജുഡീഷ്യൽ റിവ്യൂവിന് അതീതമാണോ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നടപടികൾ സ്വാഭാവിക നീതിക്ക് നിരക്കുന്നതായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണെന്നും ആരെയും നാടുകടത്താനല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വളരെ ഉദാരമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് കമ്മീഷന്റെ അവകാശവാദം.
രാജ്യവ്യാപകമായി നടക്കുന്ന എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം മമത ബാനർജിയുടെ പരാതിയും സുപ്രീം കോടതി വരും ദിവസങ്ങളിൽ പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
