ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ ആദരിച്ച് MANTRAH (Malayalee Association of North American Hindus – USA) നൽകുന്ന 2025 ലെ 'സ്വാസ്ഥ്യ മിത്ര' പുരസ്കാരം ഡോ. സഞ്ജീവ് വാസുദേവ്ക്കും ഡോ. അജിതാ സഞ്ജീവ്ക്കും സമർപ്പിച്ചു.
കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 21ന് നടന്ന ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ ഇരുപത് വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന കർമ യോഗികളെ കണ്ടെത്തി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നു കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
സനാതന വിചാര വേദി വയനാട്, ആഥിത്യമരുളിയ പുരസ്കാര ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
