ഡല്‍ഹിയില്‍ പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ആക്രിപ്പെട്ടിയിലെ അസ്ഥികൂടം: ഒടുവില്‍ വന്‍ ട്വിസ്റ്റ്

SEPTEMBER 27, 2026, 10:26 PM

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ പരിഭ്രാന്തിയിലാഴ്ത്തിയ അസ്ഥികൂട സംഭവത്തില്‍ ഒടുവില്‍ വന്‍ ട്വിസ്റ്റ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആക്രിക്കടയിലെ തടിപ്പെട്ടിയില്‍ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേതല്ലെന്നും സ്‌കൂള്‍ ലാബില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കൃത്രിമ അസ്ഥികൂടമാണെന്നും ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ ഒരു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള കാളി മാതാ ക്ഷേത്രത്തിനു സമീപം ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ബിജെപി ഡല്‍ഹി വൈസ് പ്രസിഡന്റ് രാജേഷ് ഭാട്ടിയയുടെ നേതൃത്വത്തില്‍ ശുചീകരണം മുന്നേറുന്നതിനിടെ, പ്രദേശത്തെ ആക്രിക്കാരനായ മുഹമ്മദ് ഷക്കീലിന്റെ പക്കലുണ്ടായിരുന്ന തടിപ്പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞതോടെ നാട്ടുകാരും പൊലീസും ഒരുപോലെ പരിഭ്രാന്തരായി.

ഉടന്‍തന്നെ പൊലീസും ഫൊറന്‍സിക്, ക്രൈം ടീമുകളും സ്ഥലത്തെത്തി സവിശേഷമായ പരിശോധനകള്‍ നടത്തി. പെട്ടിയിലോ പരിസരത്തോ രക്തക്കറയോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. തുടര്‍ന്ന് ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് മനുഷ്യന്റേതല്ലെന്നും കൃത്രിമമായി നിര്‍മിച്ചതാണെന്നും വ്യക്തമായത്.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസ്ഥികൂടത്തിന്റെ ഉറവിടം വെളിച്ചത്ത് വന്നത്. മാതാ സുന്ദരി റോഡിലെ ഗവണ്‍മെന്റ് ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2023 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് പഴയ കെട്ടിടത്തിലെ പഴയ ലാബ് ഉപകരണങ്ങളും മറ്റ് സാമഗ്രികളും സ്‌കൂള്‍ അധികൃതര്‍ ആക്രിവിലയ്ക്ക് വിറ്റ കൂട്ടത്തിലാണ് ഈ കൃത്രിമ അസ്ഥികൂടവും മുഹമ്മദ് ഷക്കീലിന്റെ കൈകളില്‍ എത്തിയത്. കുട്ടികളെ പഠിപ്പിക്കാന്‍ ലബോറട്ടറിയില്‍ ഉപയോഗിച്ചിരുന്ന വ്യാജ അസ്ഥികൂടമാണ് ഇതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലും പൊലീസിനെ അറിയിച്ചു. ക്രിമിനല്‍ കുറ്റങ്ങളോ ദുരൂഹതയോ ഇല്ലെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam