കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹർജിയെ എതിര്‍ത്ത് മാണി സി. കാപ്പന്‍ നല്‍കിയ മറുപടി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.
മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍ മാണി സി. കാപ്പനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ദിനേശ് മേനോന്റെ ഹർജിയിലെ ആവശ്യം.
നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് നിലപാട് അറിയിച്ചേക്കും. എംഎല്‍എ എന്ന നിലയില്‍ മാണി സി. കാപ്പന്‍ സ്വീകരിക്കുന്ന ആനുകൂല്യങ്ങള്‍ തടയണമെന്ന ദിനേശ് മേനോന്റെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേട്ടേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
