തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോര്‍പറേഷന്‍ വാര്‍ഡുകളുള്‍പ്പെടെ 38 തദ്ദേശ വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.
തൃശൂര്‍ പാലക്കാട് കണ്ണൂര്‍ ജില്ലകളിലെ മൂന്ന് നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം , കോട്ടയം പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളിലും തീപാറുന്ന പോരാട്ടമാണ്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വാര്‍ഡ് അംഗങ്ങള്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എട്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എട്ടുവാര്‍ഡുകളിലെ അംഗങ്ങള്‍ എംഎല്‍എമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സുധീര്‍ഷാ പാലോട്, ദീപക് ജോയി. ഫാത്തിമ തെഹ്ലിലിയ, സി വി ശാന്തകുമാര്‍, വിനു ജോബ്, ടി എം ശശി, സുമേഷ് അച്യുതന്‍, ഉഷാ വിജയന്‍ എന്നിവരാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരം നടക്കുന്ന തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യുഡിഎഫിനാണ് മേധാവിത്വം. 22 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
