ഷിക്കാഗോ: യാക്കോബായ സുറിയാനി ഓർത്തോഡ്ക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഭക്തസംഘടനകളായ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെയും സെന്റ് മേരീസ് വിമൻസ് ലീഗിന്റെയും ഒരു സംയുക്ത റീജിനൽ മീറ്റിംഗ് 2026 സെപ്തംബർ 26 ശനിയാഴ്ച രാവിലെ 10മണിമുതൽ വൈകിട്ട് 4മണിവരെ ഓക്ക്പാർക്കിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്നു.
രാവിലെ 10മണിക്ക് പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രാർത്ഥനക്ക് നോർത്ത് ലെയിക്ക് സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി വന്ദ്യ കോറെപ്പിസ്‌കോപ്പ സ്‌കറിയ തേലപ്പിള്ളിൽ, ഓക്ക്പാർക്ക് സെന്റ് ജോർജ് പള്ളി സഹവികാരി വന്ദ്യ കോറെപ്പിസ്‌കോപ്പ മാത്യു കരുത്തലക്കൽ, ഓക്ക്പാർക്ക് പള്ളി വികാരി റവ. ഫാദർ ലിജു പോൾ, സെന്റ് പീറ്റേഴ്‌സ് പള്ളി സഹവികാരി റവ. ഫാദർ അനീഷ് സ്‌കറിയ എന്നിവർ നേതൃത്വം നൽകി.
റെജി സേവ്യർ ആയിരുന്നു കീനോട്ട് സ്പീക്കർ. 'ആകയാൽ ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല' (റോമർ 8:1) എന്നുള്ളതായിരുന്നു ഈ റിട്രീറ്റിന്റെ ചിന്താവിഷയം.
തദവസരത്തിൽ ശെമ്മാശന്മാരായ കുര്യൻ പി. ജോർജും, ജോർജ് വർഗീസും ആനുപാതികമായി വിശുദ്ധനായ സെന്റ് പോൾസിനേപ്പറ്റിയും മഹാപരിശുദ്ധയായ വിശുദ്ധ കന്യകമറിയാമിനേപ്പറ്റിയും പ്രസംഗങ്ങൾ നടത്തി.
സെന്റ് മേരീസ് വിമൻസ് ലീഗിന്റെ റീജിനൽ കോർഡിനേറ്റർ മേഴ്‌സി സ്‌കറിയ യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. ഗിരി റോയി ബൈബിൾ റീഡിംഗ് നടത്തി. തദവസരത്തിൽ ഭദ്രാസന കൗൺസിൽ അംഗ ഷെവലിയാർ ജെയ്‌മോൻ സ്‌റിയ, ഡീക്കൻ നവീൻ ജീവൻ എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ സെന്റ് പീറ്റേഴ്‌സ് പള്ളി അംഗങ്ങളും, സെന്റ് ജോർജ് പള്ളി അംഗങ്ങളും കർണ്ണാനന്തകരമായ ഗാനങ്ങൾ ആലപിച്ചു. റെജി സേവ്യറിന് റീജിയണിന്റെ സ്‌നേഹോപഹാരം നൽകി. ചെറിയാൻ തോമസ്, സിൻസി വർഗീസ്, മേഴ്‌സി ജോർജ് എന്നിവർ ഫുഡ് കോർഡിനേറ്റർമാർ ആയിരുന്നു.
സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ റീജിണൽ കോർഡിനേറ്റർ വർഗീസ് പാലമലയിൽ യോഗത്തിൽ സന്നിഹിതരായിരുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.
വൈകുന്നേരം നാലുമണിക്കുള്ള ലഘുഭക്ഷണത്തോടെ യോഗം സമാപിച്ചു.
വർഗീസ് പാലമലയിൽ, അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
