ഡൽഹി: നേപ്പാൾ അതിർത്തിയിലെ സ്ഥിതി ഇപ്പോൾ ശാന്തമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടതായും പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പറഞ്ഞു.
നിലവിൽ ആളുകൾക്ക് നിലവില്‍ ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസ്സമില്ല, ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും ശാന്തമാണ്.
ഇസ്രായേലിൽ വിജയകരമായി പരീക്ഷിച്ച വേലിയുടെ നിർമ്മാണം ബംഗ്ലാദേശ് അതിർത്തിയിൽ പുരോഗമിക്കുകയാണെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു.
അതേസമയം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. 34 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമാസക്തമായ കലാപത്തിന് ശേഷമാണ് നേപ്പാളിലെ പ്രധാന രാഷ്ട്രീയ നീക്കം. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്