പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു 

SEPTEMBER 13, 2025, 1:12 AM

ഭോപ്പാൽ: 28 കാരിയായ സ്ത്രീയെ ഭർത്താവ്  വെടിവച്ചു കൊലപ്പെടുത്തി. ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപത്തുവെച്ചാണ് സംഭവം.

ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു  സംഭവം. അരവിന്ദ് പരിഹാർ  ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു.

vachakam
vachakam
vachakam

പട്ടാപകൽ ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കാൻ സാധിച്ചത്. 

 നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ഗ്വാളിയർ എസ്പി ധരംവീർ യാദവ് പറഞ്ഞു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam