തിരുവനന്തപുരം: ക്രൈസ്തവർക്കെതിരെ രൂക്ഷമായ പരാമർശവുമായി ആർഎസ്എസ് മുഖപത്രം കേസരി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ. എസ്. ബിജുവാണ് മുഖപ്രസംഗം എഴുതിയത്.
മിസോറാം, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് മിഷണറിമാർ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്ക്കെടുത്തുവെന്ന് ആർഎസ്എസ് മുഖപത്രത്തിൽ പരാമർശിക്കുന്നു.
വൈദികരും കന്യാസ്ത്രീകളും മതപരിവർത്തനം നടത്തുന്നവരാണ് എന്നും വിമർശനം. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റും തുടർന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് വിമർശനം. ചെന്നു കേറിയ ഇടത്തെല്ലാം ആ സംസ്കാരത്തെ നശിപ്പിച്ച പാരമ്പര്യമാണ് ക്രൈസ്തവ മതത്തിനുള്ളത്.
വിഘടനപരമായ ചിന്തയെ വളർത്തി സായുധ ഭീകരവാദത്തിലേക്ക് മിഷണറിമാർ ആളുകളെ നയിക്കുന്നുവെന്നും കേസരിയുടെ മുഖലേഖനത്തിൽ വിമർശിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന് തുടർച്ച സംഭവിക്കാതിരിക്കാൻ ക്രൈസ്തവ മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം നൽകിയെന്നും ക്രൈസ്തവ മിഷനറിമാർ ദേശവിരുദ്ധരാണെന്നും, ഗുരുതര പരാമർശം ലേഖനത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്