തൃശ്ശൂർ: വടക്കഞ്ചേരിയിൽ അൽഫാം മന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടും ബുധനാഴ്ചയോടെയും ആണ് ഛർദി, വായിക്കളക്കം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് മറ്റു പലരും ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം അറിയുന്നത്.
ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കടയിൽ പരിശോധന നടത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിൻറെ നിർദേശം.
വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ മുപ്പത്തോളം പേർ ആണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്