കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് മകന്‍.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിന്നാലെയാണ് മകന്റെ പ്രതികരണം.
'മര്യാദക്ക് ജീവിച്ച് കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങള്‍ എങ്ങനെ ജീവിക്കും? കോണ്‍ഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു', മകന്‍ പറഞ്ഞു.
നിലവില്‍ പത്മജയെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
സംഭവത്തില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്