കേരള പെയിന്റ്‌സ് പത്തനംതിട്ട ഫാക്ടറി ഔട്‌ലെറ്റ് ഉദ്ഘാടനവും പെയിന്റേഴ്‌സ് മീറ്റും നാളെ പൂങ്കാവിൽ

SEPTEMBER 13, 2025, 9:38 AM

പത്തനംതിട്ട : കേരള പെയിന്റ്‌സിന്റെ ഫാക്ടറി ഔട്ട്‌ലെറ്റിന് പത്തനംതിട്ട പൂങ്കാവിൽ നാളെ തുടക്കമാകുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ. അധ്യക്ഷത വഹിക്കും. കോന്നി എം. എൽ. എ. കെ. യു. ജനീഷ്‌കുമാർ ഔട്‌ലെറ്റ് ഉദ്ഘാടനം ചെയ്യും. തിരുവല്ല എം. എൽ. എ. യും മുൻ മന്ത്രിയുമായ മാത്യു റ്റി. തോമസ് ആദ്യ വില്പന നിർവഹിക്കും.

ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് പെയിന്റേഴ്‌സ് മീറ്റും പെയിന്റർമാർക്കായി ഇൻഷുറൻസ് പോളിസി വിതരണവും നടത്തപ്പെടും. എച്. ഡി. എഫ്. സി. എർഗോ ജനറൽ ഇൻഷുറൻസ് മുൻ വൈസ് പ്രസിഡന്റ് സാജൻ നായർ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് വിശദീകരിക്കും.

കേരള പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ പുല്ലുമേട്ടിൽ, ചെയർമാൻ ജോസഫ് ലിജോ, ഫ്രാഞ്ചൈസി ഉടമ അഡ്വ. റെജി എബ്രഹാം, ഓൾ കേരള പെയിന്റേഴ്‌സ് ആൻഡ് പോളീഷേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി റോയ്, പൂങ്കാവ് പ്രദേശത്തെ വ്യാപാര, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. 

vachakam
vachakam
vachakam



മനുഷ്യന്റെ ആരോഗ്യം സംരക്ഷിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ കെട്ടിടങ്ങളെ വർണ്ണാഭമാക്കുന്നതോടൊപ്പം പെയിന്റർമാർക്ക് തൊഴിലിടങ്ങളിൽ പൂർണ്ണ സുരക്ഷിതത്വവുമാണ് കേരള പെയിന്റ്‌സ് ഉറപ്പ് നൽകുന്നത്. കേരള പെയിന്റ്‌സ് ഉപഭോക്താക്കളോടും പെയിന്റർമാരോടും കാണിക്കുന്ന ഉദാരവും വ്യത്യസ്തവുമായ സമീപനം കേരള സമൂഹത്തിൽ ഇതിനോടകം ഗുണപരമായ ചലനങ്ങൾ സൃഷ്ടിച്ചതായി കേരള പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ പുല്ലുമേട്ടിൽ, ചെയർമാൻ ജോസഫ് ലിജോ, ഫ്രാഞ്ചൈസി ഉടമ അഡ്വ. റെജി എബ്രഹാം എന്നിവർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam