ആലപ്പുഴ: ഫിലിം സെൻസർ ബോർഡിനെതിരെ ആരോപണവുമായി മുതിർന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരൻ. സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ് നടത്തുന്നതെന്നാണ് ജി. സുധാകരൻ്റെ ആരോപണം.
സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന സീനുകളാണ് കാണിക്കുന്നതെന്നും, സിനിമാ നിർമാതാക്കൾ സെൻസർ ബോർഡിന് മദ്യകുപ്പികൾ വാങ്ങി നൽകുന്നുണ്ടെന്നും ജി. സുധാകരൻ ആരോപിച്ചു.
ഹരിപ്പാട് ടെമ്പിള്‍സിറ്റി റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ജി. സുധാകരൻ്റെ പരാമർശം.മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ് കാണിക്കുന്നത്. ഒരു സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപാനം കാണിക്കരുത് എന്ന് സെന്‍സര്‍ ബോര്‍ഡിന് പറയാന്‍ കഴിയും. എന്നാൽ അവരും മദ്യപിച്ചാണ് ഇത് കാണുന്നതെന്നും ജി. സുധാകരന്‍ പറയുന്നു.
സിനിമ നിര്‍മാതാക്കൾ സെൻസർ ബോർഡിന് കുപ്പി വാങ്ങിക്കൊടുക്കുകയാണ്. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്ത അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആളുകളും സെൻസർ ബോർഡിൽ ഉണ്ട്. അവർ സിനിമ കാണാറില്ല. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ തനിക്കറിയാമെന്നും സിപിഐഎം നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്